---
title: "ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയിൽ സമദാനി"
english_title: "League candidates announced; ET at Malappuram and Samadani at Ponnani"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187983/League candidates announced; ET at Malappuram and Samadani at Ponnani"
published_at: "2024-02-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ded954191a6_65decfc16a53f_muslim.jpg"
keywords: []
---

# ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയിൽ സമദാനി

> **Lead Summary:** ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

## Article Content

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു.

തമിഴ്‌നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187983/League candidates announced; ET at Malappuram and Samadani at Ponnani)